Thursday, September 16, 2010
അമ്പട ഞാനെ!
ഒരു കാലത്ത് നമ്മുടെ മതിലുകളില്‍ സുലഭമായി കണ്ടിരുന്ന മുഖങ്ങള്‍ മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെതായിരുന്നു. അതും സിനിമ പോസ്റ്റുകളില്‍... പിന്നെ തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ സ്ഥാനാര്തികളുടെ മുഖങ്ങള്‍ ധാരാളമായി തുടങ്ങും. പക്ഷെ ഇന്നിപ്പോള്‍ കാലം കുറെ പുരോഗമിച്ചു... ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കുറെ മുഖങ്ങള്‍ വെളുക്കെ ചിരിച്ചു കൊണ്ട് മതിലുകളില്‍ കാണുന്നു. ലോക്കല്‍ കമ്മിറ്റി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചോട്ടാ നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ വാരിക്കോരി നല്‍കുന്ന വേദിയായി നമ്മുടെ മതിലുകള്‍ മാറിയിരിക്കുന്നു. പക്ഷെ എന്നോട് ഒരു അജ്ഞാത നേതാവ് പറഞ്ഞത്, ഈ പടങ്ങളൊക്കെ ഒട്ടിപ്പിക്കുന്നത് അവനവന്‍ തന്നെയാണ് എന്നാണു. "എനിക്ക് എന്റെ അഭിവാദ്യങ്ങള്‍" എന്ന് എഴുതുന്നില്ല എന്നേയുള്ളു. പരദൂഷണമാണേ!!!
Subscribe to:
Posts (Atom)