തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്തു പാലോട് എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സ്കൂളില്‍ ഈയുള്ളവന്‍ ഒരു രണ്ടാം ക്ളാസുകാരന്‍ ആയി നളിക്കുന്ന കാലം. അന്ന് പരീക്ഷ സ്ലേട്ടിലാണ് എഴുതുക. (ഇന്നത്തെ പിള്ളേര്‍ സ്ലേറ്റ് എന്ന് കേട്ടിട്ടുണ്ടോ ആവോ!). ടീച്ചര്‍മാര്‍ ചോദ്യം ഓരോന്നായി പറയും, അത് കേട്ട് നമ്മള്‍ സ്ലേറ്റില്‍ ഉത്തരം എഴുതും എന്നിട്ട് എല്ലാവരും കൂടി സ്ലേറ്റുകള്‍ ടീച്ചറുടെ ഡെസ്ക്കില്‍ കൊണ്ട് പോയി അടുക്കും. ടീച്ചര്‍ മാര്‍ക്ക് ഇട്ടു പേര് വിളിക്കും. അപ്പൊ പോയി അവനവന്റെ സ്ലേറ്റ് എടുത്തു മടങ്ങണം. ഇന്ന് ഒരു രസം ഉണ്ടെങ്കിലും അന്ന് അത് ഒരു വലിയ കാര്യമായിരുന്നു, കാരണം പരീക്ഷയല്ലേ!
അങ്ങനെ ഒരു പരീക്ഷ...
പരീക്ഷയ്ക്ക് ഒരു ചോദ്യം എന്നെ അല്പമൊന്നു ചിന്തിപ്പിച്ചു. 'കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന ജീവികളെ എന്ത് വിളിക്കും?' പക്ഷെ ക്ളാസില്‍ ഒന്നാമന്‍ ആയ ഞാന്‍ ഉത്തരം എഴുതാതെ വിടാന്‍ പാടില്ലല്ലോ. ഞാന്‍ ഉത്തരം എഴുതി. സ്ലേറ്റുകള്‍ ഉഷ ടീച്ചറിന് മുന്‍പില്‍ കൊണ്ട് വെച്ച ഞങ്ങള്‍ എല്ലാരും യഥാസ്ഥാനങ്ങളില്‍ വന്നിരുന്നു. ടീച്ചര്‍ ഓരോ സ്ലേറ്റ് ആയി പരിശോധിച് അടുക്കി വെക്കുന്നുണ്ട്. ഞാന്‍ ഇതിനിടെ അടുത്തിരിക്കുന്ന ഷെറിന്‍ എന്ന പയ്യനോട് ചോദിച്ചു,
'എടാ.. ആ കുഞ്ഞുങ്ങളെ പ്രസവിച്ക്കുന്ന ജീവിയെ കുറിച്ച് ഒരു ചോദ്യമില്ലായിരുന്നോ? അതിന്റെ ഉത്തരം നീ എന്താ എഴുതിയത്?'
'സസ്തനികള്‍ ' - ഷെറിന്‍ വളരെ confident ആയി ഉത്തരം പറഞ്ഞു. അങ്ങനെ ഒരു വാക്ക് ഞാന്‍ അപ്പൊ അവിടെ വെച്ച് ആദ്യമായാണ് കേട്ടതെങ്കിലും അവനോടു ഞാന്‍ അത് പറഞ്ഞില്ല.
അതാ ടീച്ചര്‍ എന്റെ സ്ലേറ്റ് എടുത്തു, ഉത്തരങ്ങള്‍ക്കു മേല്‍ 'വിദഗ്ദ്ധ പരിശോധന' തുടങ്ങി...
പതിവിനു വിപരീതമായി മാര്‍ക്കിട്ടു സ്ലേറ്റ് അടുക്കി വെക്കുന്നതിനു പകരം ടീച്ചര്‍ വിളിച്ചു,
"വൈശാഖന്‍ ഇവിടെ വാടാ!"
ഞാന്‍ ഒന്ന് ഞെട്ടി. എന്താണാവോ പ്രശ്നം. ചിന്തിച് ഉത്തരം കണ്ടെത്താനുള്ള പ്രായം ആയിട്ടില്ലാത്തതിനാലും അതിനുള്ള സമയം ഇല്ലാത്തതിനാലും ഞാന്‍ നേരെ ടീച്ചറുടെ അടുത്ത് ചെന്നു.
"എടാ, കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന ജീവികള്‍ക്ക് എന്ത് പറയും?"
"സസ്തനികള്‍"- ഞാന്‍ ചെറിയ ജാള്യത്തോടെ പറഞ്ഞു.
"നീ അങ്ങനല്ലല്ലോ എഴുതിയിരിക്കുന്നത്!" ഉഷ ടീച്ചറുടെ മുഖത്തു ചിരിയാണോ ദേഷ്യമാണോ എന്ന് എനിക്ക് മനസിലായില്ല. അപ്പൊ ഓമന ടീച്ചര്‍ അവിടേക്ക് വന്നു.
"എന്താ ഉഷേ?"
"ദാ... ഇവന്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടോ ടീച്ചറെ? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന ജീവികള്‍ക്ക് ഇവന്‍ വിളിക്കുന്ന പേര് കേള്‍ക്കണോ? പെണ്ണുങ്ങള്‍ !"
ഓമന ടീച്ചര്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്റെ തോളില്‍ ഒരടി, "നീ ആള് കൊള്ളാല്ലോടാ !
പിന്നെ പറയണോ... ആ സ്കൂളിലെ മുഴുവന്‍ ടീച്ചര്‍മാരും സംഭവം അറിഞ്ഞു എന്നെ കളിയാക്കി. പക്ഷെ അപ്പോഴൊന്നും അത് കളിയാക്കാന്‍ മാത്രം ഒരു അബദ്ധമാണെന്ന് എനിക്ക് തോന്നിയിട്ടില്ല, ഇപ്പോഴും തോന്നുന്നില്ല. മനുഷ്യന്‍ സസ്തനിയാണെന്നു ഇപ്പൊ എനിക്കറിയാം, ഞാന്‍ മനുഷ്യനാണെന്നും അറിയാം. പക്ഷെ എനിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാണോ പാലൂട്ടാണോ പറ്റുവോ? അപ്പൊ പിന്നെ ഞാന്‍ എഴുതിയതല്ലേ കൂടുതല്‍ ശരി?