Pages

Download

Search This Blog

Monday, March 31, 2014

ഡെയ് അപ്പി ഈ ഏപ്രില്‍ 1 വിഡ്ഢിദിനമായത് എങ്ങനേന്ന് അറിയാമാ?

ഈന്‍റെ കൃത്യം കാരണോന്നും ഒരുത്തനും എങ്ങും എഴ്തി വെച്ചിറ്റൊന്നും ഇല്ല. പിന്നെ അന്നേഷിച്ചാ കൊറേ സലത്ത് പറയണ ഒരു കാരണം ഒണ്ട്. പണ്ട്, എന്ന്വച്ചാ അങ്ങ് 1582-ലാ എങ്ങാണ്ടേണ്, ഫ്രാന്‍സിലു നടന്ന ഒടുക്കത്തെ ഒരു കലണ്ടര്‍ പരിഷ്കരണമാണ് ഇതിന്റ സീക്രട്ട്. അങ്ങ് രാമൂന്‍റെ കാലത്ത്, 45 B.C.-യില്‍ ജൂലിയസ് സീസര്‍ എന്ന്‍ പറയണ രായാവ് കൊണ്ടുവന്ന ജൂലിയന്‍ കലണ്ടറാണ് അയിന്‍റ മുന്നേ എല്ലവന്മാരും ന്വാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ എന്തരക്കേ ജോതിശാസ്ര ഏടാകൂടങ്ങള് കാരണം അന്നത്ത മാര്‍പ്പാപ്പ ഗിറിഗറി അച്ചന്‍ (ക്രിസ്യാനികള് Pope Gregory XIII എന്ന്‍ പറയും) കലണ്ടര്‍ അങ്ങോട്ട് പരിഷ്കരിച്ച്. ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന്‍ വിളിക്കണ ഈ മൊതലാണ് ഇപ്പഴും നമ്മളേക്ക ചെവരില് തൂങ്ങണത്. പഷേങ്കി ഈ പുത്യ ഐറ്റം വന്നപ്പ മെനക്കെടുത്താനായിറ്റ് വേറൊരു പരിപാടീംകൂട നടന്ന്‍. വര്‍ഷങ്ങള്‍ട തൊടക്കം യാപ്രിലില്‍ നിന്നും ജനോരി 1-ലോട്ടങ്ങു മാറി. പഷേ അന്നത്ത കാലോല്ലേഡെയ്, ഈ റ്റീവീം റേഡിയോം ഒന്നൂല്ലല്ല! (എബ്രഹാം ലിങ്കണ്‍ മരിച്ച കാര്യം തന്ന ഒരാഴ്ച കഴിഞ്ഞാങ്ങാണ്ടേണ് ബ്രിട്ടനില സായിപ്പ് അറിഞ്ഞത് എന്ന്‍ കേട്ടിട്ടൊണ്ട്) ഈ പുത്യ കലണ്ടര്‍ നിലവില്‍ വന്നതക്ക എല്ലാത്തുങ്ങളും അറിഞ്ഞുവരാന്‍ വര്‍ഷം കൊറേ എടുത്ത്. പഷേ മൊട പെരുത്തവന്‍മാര്‍ക്ക് അന്നും കൊറവൊന്നും ഇല്ലേയിരുന്ന്. ചെല അവമ്മാര്‍ക്ക് ഈ പുത്യ പരിവാടി അത്രയ്ക്കങ്ങോട്ട് പിടിച്ചില്ല. അതുകൊണ്ട് സംഗതി അറിഞ്ഞ ശേഷോം അവമ്മാര് പഴേ ഏപ്രില്‍ 1-നു തന്ന ന്യൂ ഇയറുകള് അങ്ങോട്ട് ആഹോഷിച്ച്. നാട്ടുകാര് വിടുവോ! എവമ്മാര്‍ക്ക് തലയ്ക്ക് ഓളോന്നും പറഞ്ഞ് നാട്ടുകാര് എവമ്മാരെ താറ്റാനും പണി കൊടുക്കാനും തൊടങ്ങി. വേറൊരുത്തന്റെ തലേ കേറാന്‍ ഒരു ചാന്‍സ് കിട്ട്യാ ഒരുത്തനും വിടൂലല്ലാ! കുരു കൊണ്ടോവാനായിറ്റ് അതൊരു ചടങ്ങായിറ്റങ്ങ് മാറി. പിന്നേട് ഈ മൊട ഏര്‍പ്പാട് അങ്ങ് സ്കോട്ട്ലാണ്ട്, ഇംഗ്ലണ്ട് എന്നക്ക പറഞ്ഞ് ഒരു പോക്കായിരുന്ന്‍ പുല്ല്!

അങ്ങന അതാണഡെയ് നമ്മളെ ഇന്നത്ത ഏപ്രില്‍ ഫൂള്‍ ആയത്, ബ്ലഡി ഫൂള്‍സ്!
 

Sample text

Sample Text

Sample Text

 
Blogger Templates