Tuesday, January 11, 2011
ഗുരുവായൂരപ്പന്‍ ചാണകം ചുമക്കുമ്പോള്‍
തലക്കെട്ട് കണ്ട് എനിക്കെതിരെ ചാട്ടവാര്‍ എടുക്കുന്ന കൃഷ്ണഭക്തര്‍ ഒരു നിമിഷമൊന്നു നില്‍ക്കണേ! ഇന്നലെ റോഡില്‍ ഞാന്‍ കണ്ട ഒരു കാഴ്ച മാത്രമാണത്. ഗുരുവായൂരപ്പന്‍ പിന്നില്‍ ഒരു ലോഡ് ചാണകവും വഹിച്ച് 60 കി.മി. സ്പീഡില്‍ പാഞ്ഞു പോകുന്നു. തല്ലാന്‍ ആഗ്രഹിക്കുന്നവര്‍ ലോറിക്ക് ആ പേരിട്ട ആളിനെ തേടിപ്പോകുക. ഇത് മാത്രമല്ല ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഭദ്രകാളിയെയും യേശുവിനെയും തെരുവ് നായ്ക്കളെ പിടിച്ചുകൊണ്ടു പോകുന്ന ശബരിമല അയ്യപ്പനെയും പാലുകൊണ്ട് വരുന്ന ഹനുമാന്‍ സ്വാമിയെയും ചാരായം കയറ്റിപ്പോകുന്ന ചക്കുലത്തമ്മയെയും രണ്ട് പാവം ബൈക്ക് യാത്രക്കാരെ ചതച്ചു കൊന്നിട്ട് പാഞ്ഞു പോയ പഴനിമല മുരുകനെയും....അങ്ങനെ അങ്ങനെ ഒരുപാട് ദൈവങ്ങളെ ഞാന്‍ റോഡില്‍ വച്ചു കണ്ടിട്ടുണ്ട്. ഒരു പാവം പരദൂഷണക്കാരന്‍ ഇത് പറഞ്ഞാല്‍ അവന്‍ ഈശ്വര നിഷേധിയും റോഡില്‍ നെകളിപ്പ് കാണിക്കാനും ചാരായം കടത്താനും ഈശ്വരനെ കൂട്ടുപിടിക്കുന്നവര്‍ പരമ ഭക്തരും! കഷ്ടം തന്നണ്ണാ, കഷ്ടം തന്ന.
Subscribe to:
Post Comments (Atom)
No comments:
Post a Comment